
ബീഫ് ബർഗർ വീട്ടിൽ തന്നെ ഉണ്ടാക്കാൻ ആയി വേണ്ട ചേരുവകൾ
.ബീഫ്
.ബൻ (bun)
. കുരുമുളക് പൊടി
. ഗരം മസാല
. മുളകുപൊടി
.ഉപ്പ്
. കാപ്സികം
.തക്കാളി
.ബട്ടർ
. ജിൻജർ ഗാർലിക് പേസ്റ്റ്
. ചീസ്
. മയോന്നൈസ്
* പാറ്റി ഉണ്ടാക്കുന്ന വിധം
. ബീഫ് മിക്സിയിൽ ഒന്ന് grind ചെയ്തു എടുക്കുക.
. നൈസ് ആയിട്ട് സവാള ഗ്രേറ്റ് ചെയ്തു ബീഫിലേക് ചേർക്കുക
. ആവശ്യത്തിന് ഉപ്പ്, മുളക് പൊടി ഗരം മസാല കുരുമുളക് പൊടി ഇതിലേക്കു ചേർക്കുക.
. ബട്ടർ ഗ്രേറ്റ് ചെയ്തു ചേർക്കുക.
.ജിൻജർ ഗാർലിക് പേസ്റ്റ് ചേർക്കുക. ആവശ്യാനുസരണം.
. ഇതെല്ലാം ശെരിക്കും മിക്സ് ചെയ്യുക.
. എന്നിട്ട് 30 മിനിറ്റ് മൂടി വെക്കുക അല്ലങ്കിൽ ഫ്രിഡ്ജിൽ ഒരു 15- 20 മിനുട്സ് വെക്കുക
. എന്നിട്ട് ഉരുളകൾ ആക്കി പരുത്തി എടുക്കുക
. ഒരു പാനിൽ ബട്ടർ / ഗീ ചേർത്ത് ഫ്രൈ ചെയ്തു എടുക്കുക
. കുക്ക് ആയി കഴിയുമ്പോൾ ചീസ് മുകളിൽ വെക്കുക. എന്നിട്ട് ഒന്ന് മേൽട് ആക്കുക.
. ഇനി bun 2 ആയി മുറിക്കുക
. ജസ്റ്റ് അകം ഫ്രൈ ചെയ്തു ലൈറ്റ് ബ്രൗൺ കളർ ആകുമ്പോ വാങ്ങുക.
. ബനിലേക് മയോന്നൈസ് തേക്കുക.
പിന്നെ നേരിയതായി കട്ട് ചെയ്ത ക്യാപ്സിക്കം തക്കാളി സവാള ലയർ ആയി വെക്കുക.
.പാറ്റി വെക്കുക
.ചീസ് ഒരെണ്ണം വെക്കുക
. എന്നിട്ട് ഈ ബർഗർ ഓവനിൽ 30 സെക്കന്റ് ചൂടാക്കുക.
... ബീഫ് ബർഗർ റെഡി...
** Mayonnaise ഉണ്ടാക്കുന്ന വിധം പിന്നീട് ബ്ലോഗ് ചെയ്യുന്നതായിരിക്കും..
Kukku's Kitchen
No comments:
Post a Comment